തിരുവനന്തപുരം : ഈ തീരം, മനോഹര തീരം..!

തിരുവനന്തപുരം : ഈ തീരം, മനോഹര തീരം..!

തിരുവനന്തപുരം : ഈ തീരം, മനോഹര തീരം..!

തിരുവനന്തപുരം : ഈ തീരം, മനോഹര തീരം..!

LogoTRans

The above slider-images are filler-images. Pls replace with the images taken locally and credit the those photographers.

തീരശോഷണം തടയുന്നതെങ്ങനെ ? : ടെട്രാ-പോട്ട് (Tetra-pot) – പാരിസ്ഥിതികവും ജനകീയവുമായ സാങ്കേതികവിദ്യ !

by | Oct 18, 2021 | Uncategorized, കടലാക്രമണം, പ്രധാന വിഷയങ്ങൾ  | 0 comments

സ്പെല്ലിങ്    ശ്രദ്ധിക്കുക! നമുക്ക് പരിചിതമായ ടെട്രാപോഡ് അല്ല. എന്നാൽ നമുക്ക് പരിചിതമായ ഈ ടെട്രാ പോഡിനെ  ( നാല് മുക്കുകൾ ഉള്ള കോൺക്രീറ്റ് നിർമ്മിതികൾ ) ഒരു പൂച്ചട്ടി ( Pot ) ആക്കി മാറ്റുന്നതാണ് ഈ സാങ്കേതിക വിദ്യ. പൂച്ചെടികൾക്കു പകരം കണ്ടൽ ചെടികൾ (Mangroves) ആണ് ഇതിൽ ഉപയോഗിക്കുന്നത്.
ഷെങ് – ഹുങ് – ലീ എന്ന ഇൻഡസ്ട്രിയൽ എഞ്ചിനീയർ ഡിസൈനർ ആൻഡ് പ്രൊഫസർ ന് നിരവധി അന്തർദേശീയ അവാർഡുകൾ ലഭിച്ച ആശയവും ഡിസൈനും ആണ് ടെട്രാ പോട്ട്! തീര  ശോഷണം തടയുവാനും ഒപ്പം മറ്റൊരു  ആവാസ വ്യവസ്ഥയായും പരിണമിക്കുന്ന ഈ സാങ്കേതിക വിദ്യയുടെ വിശ വിശദാംശങ്ങൾ നമുക്ക് നോക്കാം.
കണ്ടൽ ചെടികളുടെ വിത്തുകൾ ജൈവവസ്തുക്കളുടെ പാളികളിൽ വച്ച് ടെട്രാ പോട്ട്കൾ നിർമ്മിക്കുന്നു. ഇത്തരം ടെട്രാ പോട്ട്കൾ ഇന്റർ – ലോക്ക് ആയി തീരത്തു നിരത്തുന്നു . കടൽ നിരപ്പ് ഉയരുന്ന സമയത്തു , സമുദ്ര ജലം ഇതിലെ മുകൾ ഭാഗത്തു കയറുന്നു . കണ്ടൽ വിത്ത് മുളച്ചു ചെടിയായി വളരുമ്പോൾ , ഇതിലെ ജൈവ വസ്‌തുക്കൾ ഡീകമ്പോസ്‌ ആയി നശിച്ചു പോവുകയും , എന്നാൽ കണ്ടൽ ചെടിയുടെ വേരുകൾ ജലവും വളവും തേടി താഴേയ്ക്ക് വളരുകയും ചെയ്യുന്നു. ഈ നിർമ്മിതിയിലെ  നിശ്ചിത  ദ്വാരങ്ങളിലൂടെ കണ്ടൽ ചെടികളുടെ വേര് പടർപ്പുകൾ പുറത്തേയ്ക്കു വളർന്ന് പടരുന്നു . ഈ വേരുകൾ തീര ഭൂമിയിലേക്ക് ആഴ്ന്ന് ഇറങ്ങുകയും തീര ശോഷണ പ്രതിരോധമായി മാറുകയും ചെയ്യുന്നു. സമീപ ടെട്രാ പോട്ട് കളുടെ വേരുകളുടെ പടർപ്പുകൾ തമ്മിൽ കെട്ടുപിണയുകയും കണ്ടൽ ‘വൃക്ഷങ്ങൾ ‘ തമ്മിൽ ചേർന്ന്, തിരമാലകൾക്കെതിരെ  ബലവത്തായ പ്രതിരോധം ആയി മാറുകയും ചെയ്യുന്നു ! ഒപ്പം , വിവിധ ഇനം ചെറു മത്സ്യങ്ങളുടെയും പറവകളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥ ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നു .
തീരശോഷണത്തിനെതിരെയുള്ള  നിലവിലെ നിർമ്മിതകളുടെ വലിയൊരു ദൂഷ്യ വശത്തിനു പരിഹാരം കൂടിയാണ് ഈ ടെട്രാ-പോട്ട് ശൃങ്ഗലകൾ . അതായത് , സീ വാൾ , പുലിമുട്ട് പോലുള്ള മറ്റു നിർമ്മിതികൾ  കാലക്രമേണ തിരയടികൾ കാരണം തകരുകയും സമുദ്രാടിത്തട്ടിലെ മണൽനിരപ്പിലേക്കു ആഴ്ന്നു പോവുകയും ചെയ്യുമ്പോൾ , ടെട്ര – പോട്ടുകളുടെ ശൃങ്ഗലകൾ പ്രതിരോധവും മറ്റൊരു ആവാസ വ്യവസ്ഥയും ആയി വളരുകയാണ് ചെയ്യുന്നത്!  അതായതു, കോൺക്രീറ്റ് ടെട്രാപോഡുകളുടെ പ്രതിരോധവും ഒപ്പം കണ്ടൽ വൃക്ഷങ്ങളുടെ ശൃംഖലകൾ വഴി ആവാസ വ്യവസ്ഥ സൃഷ്ടിക്കപ്പെടുകയും പാരിസ്ഥിതികമായി എന്നും നിലനിൽക്കുന്ന സംവിധാനങ്ങൾ ആയി മാറുകയും ചെയ്യുന്നു.  പുലിമുട്ട് , സീ വാൾ , ജിയോ  ട്യൂബ് തുടങ്ങിയ നിർമ്മിതികൾക്കായി വൻകിട കമ്പനികൾക്ക് കരാർ നൽകേണ്ടി വരുകയും അഴിമതിക്ക് വിധേയമാവുകയും ചെയ്തേക്കാം . എന്നാൽ ടെട്ര – പോട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രാദേശിക ജനങ്ങൾക്കും സംഘടനകൾക്കും സർക്കാർ ഏജൻസികളുമായും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായും കൈകോർത്തു തികച്ചും ജനകീയമായി തന്നെ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യാനാവും !

നിർമ്മിതി : മൂന്നു ലോഹ കൂടുകൾ തമ്മിൽ ചേർത്ത് ബോൾട്ട് ഇടുക . ഒപ്പം പ്രധാന പില്ലർ ( തൂണ് ?) നടുക്ക് ഇറക്കി വയ്ക്കുക. മറ്റു മൂന്നു ലോഹ കൂടുകൾക്കുള്ളിലും ഇങ്ങനെ മൂന്ന് സബ് – പില്ലറുകൾ വച്ച് , നടുക്ക് ഉള്ള പ്രധാന പില്ലറുമായി ബന്ധിച്ചു ഉറപ്പിക്കുക . ലോഹ കൂടുകൾക്കിടയിലെ ഗ്യാപ്പുകളിൽ കോൺക്രീറ്റ് നിറയ്ക്കുക. അവ ഉണങ്ങി , സെറ്റ് ആവുമ്പോൾ, എല്ലാ പില്ലറുകളും വലിച്ചു പുറത്തേയ്ക്കു എടുത്തു മാറ്റുക. അങ്ങനെ മുകളിലേയ്ക്കും , വശങ്ങളിലേയ്ക്കും  ഹോളുകൾ ലഭിക്കുന്നു. ബോൾട്ടുകൾ മാറ്റി , ലോഹ പുറം ചട്ടകൾ മാറ്റി , മുകളിലെ ദ്വാരത്തിലൂടെ കണ്ടൽ വിത്തോടുകൂടിയുള്ള  ജൈവ വസ്‌തു ഇറക്കി വയ്ക്കുക . ടെട്ര പോട്ട്  റെഡി !