തിരുവനന്തപുരം : ഈ തീരം, മനോഹര തീരം..!

തിരുവനന്തപുരം : ഈ തീരം, മനോഹര തീരം..!

തിരുവനന്തപുരം : ഈ തീരം, മനോഹര തീരം..!

തിരുവനന്തപുരം : ഈ തീരം, മനോഹര തീരം..!

LogoTRans

The above slider-images are filler-images. Pls replace with the images taken locally and credit the those photographers.

Image courtesy:  Vincent van Ginneken, ResearchGate

കടൽ പായലിൽ നിന്നും വൈദ്യുതി നിർമ്മിക്കുന്ന പുതിയ ഗവേഷണ കണ്ടെത്തൽ !

ഇസ്രായേൽ ശാസ്ത്രജ്ഞരിൽ നിന്നും സന്തോഷ വാർത്ത ! കടൽപായലുകളിൽ നിന്നും വൈദ്യുത ഊർജ്ജം സൃഷ്ടിക്കാമെന്ന തങ്ങളുടെ പുതിയ കണ്ടുപിടുത്തം ഗവേഷകർ ഈയിടെ ലോകത്തെ അറിയിച്ചു ! ഇതോടെ , സമുദ്ര ജൈവ സമ്പത്തിന്റെ മനുഷ്യോപകാര ഉപയോഗങ്ങളിൽ മറ്റൊന്നുകൂടി ആയി. ഏറെ ശ്രദ്ധേയമായ വസ്‌തുത എന്തെന്നാൽ ഈ സാങ്കേതിക വിദ്യ പരിസ്ഥിതി സൗഹൃദം എന്നത് ആണ്. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷവും ഈ ചെടികൾ നൂറു ശതമാനവും സൗരോർജ്ജ സ്രോതസ്സ് പോലെ,  അതേപടി അവിടെത്തന്നെ തുടരുന്നു !

ഇതിനകം തന്നെ ശാസ്ത്ര സമൂഹത്തിനു പരിചിതമായ അറിവിന്റെ തുടർച്ചയാണ് ഈ കണ്ടെത്തൽ. അതായത് , ഇലക്ട്രോ കെമിക്കൽ സെല്ലുകളിലേയ്ക്ക് എലെക്ട്രോണ് (electron) കളെ എത്തിക്കുവാനുള്ള ശേഷി ചില ബാക്റ്റീരിയകൾക്കു ഉണ്ട് എന്നതാണ് ആ മുന്നറിവ് . ഈ സെല്ലുകളിലെ എലെക്ട്രോൺ സാന്നിദ്ധ്യം തുടർന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ മുൻ അറിവ് കടൽപായലുകൾ പരീക്ഷിച്ചാണ്‌  ഈ പുതിയ കണ്ടെത്തൽ സാധ്യമാക്കുന്നത് . അതായത് കടൽപായൽ എന്ന ജൈവ വസ്തുവിലെ ഇലക്ട്രിക്ക് കറന്റ് സ്രോതസ്സ് തുടർന്ന് മൈക്രോബിയൽ ഫ്യൂവൽ സെല്ലുകളിൽ (Microbial Fuel Cells – MFC) ശേഖരിയ്ക്കുന്നു.

Image courtesy: ResearchGate

Image courtesy: Jerusalem Post

വിവിധ തരം കടൽപായലുകളുടെ സാന്നിദ്ധ്യം ഉള്ള മെഡിറ്ററേനിയൻ കടലിൽ ആണ് ഈ ഗവേഷണം നടന്നത് . അവയിൽ തന്നെ സമൃദ്ധമായി കാണുന്ന കടൽ പായൽ ഇനം ആയ ‘കടൽ ചീര’ എന്ന് അറിയപ്പെടുന്ന ‘ഉൾവ’ എന്ന ഇനം കടൽപായലിൽ ആണ് ഈ പരീക്ഷണം നടത്തിയത്. 

 

ഇത്തരം പരീക്ഷണങ്ങൾക്കായി മുൻപ് ഉപയോഗിച്ച, cyanobacteria) എന്ന ബാക്റ്റീരിയ യുമായി താരതമ്മ്യം ചെയ്യുമ്പോൾ ഉൾവ എന്ന കടൽ പായൽ ഉപയോഗിച്ച് ഉത്പ്പാദിപ്പിച്ച വൈദ്യുതിയുടെ അളവ് ആയിരം ഇരട്ടി എന്ന് ഈ ഗവേഷകർ കണ്ടെത്തി! ഇത് സൗരോർജ്ജ സ്രോതസിനോട് അടുത്തുവരുന്നു.

സസ്സ്യങ്ങളിൽ നടക്കുന്ന ജൈവ പ്രക്രിയ ആണല്ലോ പ്രകാശ സംശ്ലേഷണം (photosynthesis). സൗരോർജ്ജം ഉപയോഗിച്ച് ചെടികൾ ഭക്ഷണം നിർമ്മിക്കുന്നു. ചെടികൾ എന്നതിനാൽ കടൽ പായലുകളും ഇതേ മാർഗ്ഗത്തിലൂടെ തങ്ങളുടെ ഭക്ഷണം സൗരോർജ്ജം ഉപയോഗിച്ച് ‘പാചകം ‘ ചെയ്യുന്നു . കടൽ പായലുകളുടെ കാര്യത്തിൽ ഇതിന്റെ  തോത് വളരെ കൂടുതലാണ് എന്ന് ഈ ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ പായൽ ചെടികൾ രാത്രികാലങ്ങളിലും , അല്ലെങ്കിൽ ഇരുട്ടത്തും വൈദ്യത കറന്റ് സൃഷ്ടിക്കുന്നതായി കണ്ടു. പ്രകാശ സംശ്ലേഷണ പ്രക്രിയയിൽ സൃഷ്ട്ടിക്കുന്ന പഞ്ചസാര (അന്നജം) ആന്തരികമായി ശരീര പോഷകമായി ഉപയോഗിക്കുന്നതിനാൽ ആണ് ഇത് സംഭവിക്കുന്നത്. പകൽ നിർമ്മിക്കപ്പെടുന്ന കറന്റ് ന്റെ പകുതിയോളം ആണ് രാത്രി ഉണ്ടാകുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കറന്റ് സെല്ലുകളിൽ ശേഖരിച്ചു വൈദ്യതി ആക്കി ഉപയോഗിക്കുവാൻ യാതൊരുവിധ രാസ വസ്തുക്കളും ആവശ്യമില്ല ; ഈ ചെടികളെ നശിപ്പിക്കുന്നുമില്ല . അതുകൊണ്ടാണ് ഇത് പരിസ്ഥിതി സൗഹൃദ രീതി എന്ന് ഈ ഗവേഷകർ അവകാശപ്പെടുന്നത്. ശുദ്ധ ഊർജ്ജ സ്രോതസ്സ് ൻറെ കാര്യത്തിൽ ഈ സാങ്കേതിക വിദ്യ ഒരു വിപ്ളവം  തന്നെ സൃഷ്ട്ടിക്കും എന്ന് ഈ ആശയം ആദ്യമായി മുന്നോട്ടു വച്ച ഈ ഗവേഷക സംഘത്തിലെ ശ്ലോസ്ബെർഗ് പ്രത്യാശപ്പെടുന്നു.

പി എച് ഡി ഗവേഷക വിദ്യാർഥിയായ ഈ യാനീവ്  ശ്ലോസ്ബെർഗ് ഒരിയ്ക്കൽ മെഡിറ്ററേനിയൻ കടലിൽ നീന്തുന്ന അവസരത്തിലാണ് ഇങ്ങനെ ഒരു ആശയം മനസ്സിൽ കത്തിയത് ! ഇദ്ദേഹത്തിന്റെ ഗവേഷണ സ്ഥാപനമായ ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇദ്ദേഹവും മറ്റു രണ്ടു ശാസ്ത്രജ്ഞരും അടങ്ങുന്ന ഒരു സംഘത്തെ ഇത് വികസിപ്പിക്കുവാൻ ചുമതലപ്പെടുത്തി. ഇതിനകം തന്നെ ഈ ടീം ഈ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണത്തിന്റെ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിച്ചു കഴിഞ്ഞു. Biosensors and Bioelectronics എന്ന ശാസ്ത്ര മാഗസിൻ ആണ് ഇക്കാര്യങ്ങൾ ഈ സംഘം ഈയിടെ പ്രസിദ്ധീകരിച്ചത്. അവലംബം: The Jerusalem Post