
കോവിഡ് : വ്യാജ മരുന്നുകൾ, ഭക്ഷണ ചികിത്സ, വാണിജ്യ ഉത്പ്പനങ്ങൾ, അന്ധവിശ്വാസങ്ങൾ …
‘
‘
‘
ദി അമേരിക്കൻ ജേർണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജിൻ നടത്തിയ പഠനം വ്യാജ പ്രചാരണം കാരണം ഉണ്ടായ കോവിഡ് മരണം വെളിച്ചത്തുകൊണ്ടുവന്നത് ബിബിസി റിപ്പോർട്ട് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾ കാരണം 5800 ഓളം പേരെ ആശിപത്രിയിൽ പ്രവേശിപ്പിച്ചതായും എണ്ണൂറോളം പേർ മരണപ്പെട്ടതായും കണ്ടെത്തി . ഇത് ഒരു വർഷത്തിന് മുൻപുള്ള ( ആഗസ്റ്റ് 2020 ) ലെ കണക്കാണ്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെത്തനോൾ ഉപയോഗിച്ചതാണ് പ്രധാന കാരണം. ഇത് വിഷ വസ്തുവാണ്! മദ്യത്തിൽ ഉപയോഗിക്കുന്ന എഥനോൾ പോലും കോവിഡിന് പരിഹാരമല്ല എന്നും മറിച്ചു മറ്റു പുതിയ രോഗങ്ങൾ സൃഷ്ട്ടിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
വിവിധ മരുന്നുകളുടെ കോവിഡ് പ്രധിരോധ ഉപയോഗവും ധാരാളം. ഒരു ഹെർബൽ മരുന്ന് കമ്പനി ഉടമസ്ഥൻ ഇങ്ങനെ സ്വന്തം മരുന്ന് ഉപയോഗിച്ചതിനാൽ തന്നെ മരണമടഞ്ഞു ! തമിഴ്നാട്ടിലാണ് ഈ സംഭവം ഉണ്ടായത്. ഹോമിയോപ്പതി മരുന്നായ ‘ഇൻഫ്ലുവൻസ കോംപ്ലക്സ്’ കോവിഡ്-19 നുള്ള ഒരു പ്രതിരോധ മരുന്നായി വിൽപന നടന്നു. റേഡിയോണിക്സ് യന്ത്രമുപയോഗിച്ചു കോവിഡ് 19 വൈറസിന്റെ ഫ്രീക്ൻസി താൻ കണ്ടെത്തിയെന്നും ന്യൂസിലാൻ്റിലെ ഈ ഹോമിയോ ഡോക്ടർ അവകാശ വാദം ഉന്നയിച്ചു. എന്നാൽ ഓക്ലാൻഡ് യൂണിവേഴ്സിറ്റി യിലെയും മറ്റു മൈക്രോ ബിയോളജിസ്റ്റുകളുടെയും പഠനങ്ങൾ ഈ വാദം നിരാകരിച്ചു.
ആന്റി ബൈക്കോടിക് മരുന്നുകൾ കോവിഡ് 19 നെ തടയുമോ ? ഇല്ല ! കാരണം ? ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നത് ബാക്ടീരിയ വഴി ഉണ്ടാകുന്ന രോഗങ്ങൾക്ക് ആണ് . എന്നാൽ , കോവിഡ് രോഗ കാരണം ബാക്റ്റീരിയകൾ അല്ല , മറിച്ചു വൈറസ് കാരണത്താൽ ആണ് ! ഇത് കോവിഡ് രോഗത്തോടൊപ്പം ബാക്റ്റീരിയൽ സംബന്ധ രോഗങ്ങൾ ഉള്ളവർക്ക് വളരെ കരുതലോടെ മാത്രം ഉപയോഗിക്കേണ്ടതെന്നാണ് വിദഗ്ധ കണ്ടെത്തൽ .
Recent Comments